പതിവുചോദ്യങ്ങൾ

എല്ലാ ഭാഷകൾക്കുമുള്ള ശബ്‌ദങ്ങൾ ഉൾപ്പെടുത്തിയാൽ ഇൻസ്റ്റാളറിന് വളരെയധികം മെമ്മറി ഉപയോഗിക്കേണ്ടിവരും. മാത്രമല്ല, മിക്ക ഉപയോക്താക്കളും അവരവരുടെ ഭാഷയ്‌ക്കുള്ള ശബ്‌ദങ്ങളിൽ മാത്രമേ താൽപ്പര്യപ്പെടുന്നുള്ളൂ. കൂടാതെ, സോഫ്‌റ്റ്‌വെയറിന്റെ അടിസ്ഥാന ഉപയോഗത്തിന് അവശ്യമല്ലാത്ത കൂടുതലായുള്ള ചിത്രങ്ങളും പശ്ചാത്തല സംഗീതവും ധാരാളം മെമ്മറി സ്പെയ്സ് എടുക്കുന്നു. അതിനാൽ അടിസ്ഥാന ഇൻസ്റ്റാളറിന്റെ വലുപ്പം കുറയ്ക്കുന്നതിന് അവ ഉൾപ്പെടുത്തേണ്ടതില്ലെന്നും ഉപയോക്താക്കൾക്ക് വേണമെങ്കിൽ സോഫ്റ്റ്‌വെയറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ അനുവദിക്കാനും ഞങ്ങൾ തീരുമാനിച്ചു.

സോഫ്റ്റ്‍വെയർ ഓട്ടോമാറ്റിക്കായി ഒന്നും ഡൗൺലോഡ് ചെയ്യരുതെന്ന് സെറ്റ് ചെയ്യാൻ, പ്രധാന കോൺഫിഗറേഷൻ പേജിലെ "ഓട്ടോമാറ്റിക്കായി പുറത്തുനിന്നുമുള്ള അസെറ്റുകൾ ഡൗൺലോഡ്/അപ്‍ഡേറ്റ് ചെയ്യുക" എന്ന ഓപ്ഷൻ അസാധുവാക്കുക.


ശ്രദ്ധിക്കുക: 4.0-നേക്കാൾ പഴയ ജികോംപ്രി പതിപ്പുകൾക്ക്, ചുവടെയുള്ള എല്ലാ നിർദ്ദേശങ്ങളിലും "data3" എന്നതിനു പകരം "data2" എന്നു നൽകേണ്ടതുണ്ട്.

ശ്രദ്ധിക്കുക: 4.0 തൊട്ടുള്ള ജികോംപ്രി പതിപ്പുകളിൽ, .rcc ഫയലുകളുടെ പേരിൽ അവസാനമായി അപ്ഡേറ്റ് ചെയ്ത തീയതി ചേർത്തിരിക്കുന്നു. അതിനാൽ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഏറ്റവും പുതിയതിന്റെ പേര് എന്താണെന്ന് "Contents" ഫയലുകളിൽ നോക്കേണ്ടതുണ്ട്. ഉദാഹരണത്തിന്: backgroundMusic-ogg-2024-03-19-11-10-30.rcc . പഴയ പതിപ്പുകളിലെ ഫയലുകളുടെ പേരിൽ തീയതി അടങ്ങിയിട്ടില്ല. ഉദാഹരണം: backgroundMusic-ogg.rcc

ശ്രദ്ധിക്കുക: ഇനിപ്പറയുന്ന നിർദ്ദേശങ്ങളിൽ, "-codecName" എന്നത് വിൻഡോസ് സിസ്റ്റങ്ങൾക്കായി "-mp3" എന്നും ലിനക്സ്, ആൻഡ്രോയ്ഡ് സിസ്റ്റങ്ങൾക്കായി "-ogg" എന്നും മാക്ഒയെസ് സിസ്റ്റങ്ങൾക്കായി "-aac" എന്നും മാറ്റേണ്ടതാണ്. കൂടാതെ, "-localeCode" എന്നതിനു പകരം ആവശ്യമായ ഭാഷയുടെ കോഡും നല്കുക (മലയാളത്തിന് "-ml" എന്നാക്കിമാറ്റണം). മുകളിൽ വിശദീകരിച്ചതുപോലെ, 4.0 മുതലുള്ള ജികോംപ്രി പതിപ്പിൽ, "-date" എന്നതിനുപകരം "Contents" ഫയലിൽ കാണുന്ന തീയതി ഉപയോഗിക്കുക; പഴയ പതിപ്പുകളിൽ, "-date" ഭാഗം നീക്കം ചെയ്യുക.

ഈ ലിങ്കിൽ നിന്നും കൂടുതലായുള്ള അസറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്:

https://cdn.kde.org/gcompris/data3/

പശ്ചാത്തല സംഗീതത്തിനായി, "backgroundMusic" എന്ന ഫോൾഡറിൽ പോയി അതിലുള്ള രണ്ടു ഫയലുകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്:

Contents
backgroundMusic-codecName-date.rcc

തുടർന്ന് ആ രണ്ടു ഫയലുകൾ ആപ്ലിക്കേഷന്റെ കാഷ് ഫോൾഡറിൽ "backgroundMusic" എന്ന ഫോൾഡറിലേക്കു പകർത്തുക.

ശബ്ദങ്ങൾക്കായി, "voices-codecName" എന്ന ഫോൾഡറിൽ പോയി അതിലെ രണ്ടു ഫയലുകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്:

Contents
voices-localeCode-date.rcc

തുടർന്ന് ആ രണ്ടു ഫയലുകൾ ആപ്ലിക്കേഷന്റെ കാഷ് ഫോൾഡറിൽ "voices-codecName" എന്ന ഫോൾഡറിലേക്കു പകർത്തുക.

ചിത്രങ്ങൾക്കായി, "words" എന്ന ഫോൾഡറിൽ പോയി അതിലെ രണ്ടു ഫയലുകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്:

Contents
words-webp-date.rcc

തുടർന്ന് ആ രണ്ടു ഫയലുകൾ ആപ്ലിക്കേഷന്റെ കാഷ് ഫോൾഡറിൽ "words" എന്ന ഫോൾഡറിലേക്കു പകർത്തുക.

കാഷ് ഫോൾഡറിലേക്കുള്ള പാത് ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസരിച്ച് വ്യത്യസ്തമാണ്.

വിൻഡോസ് പാത്:

C:\Users\Username\AppData\Local\KDE\GCompris\cache\data3\

ലിനക്സിലെ പാത്:

/home/userName/.cache/KDE/gcompris-qt/data3/

ആൻഡ്രോയ്ഡിലെ പാത് (റൂട്ട് ആക്സസ് ഉണ്ടെങ്കിൽ മാത്രമേ ഈ ഫോൾഡറിൽ മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ):

/data/data/net.gcompris.full/data3/

മാക്ഒയെസിലെ പാത്:

~/Library/Caches/KDE/gcompris-qt/data3/

രണ്ടുമാണ്. ജികോംപ്രിയുടെ തുടക്കം മുതൽ തന്നെ ഇതൊരു ഗ്നു പാക്കേജായിരുന്നു. 2014 തൊട്ട് കെഡിഇ കമ്മ്യൂണിറ്റിയാണ് ഇതു പരിപാലിക്കുന്നത്.


ജികോംപ്രി എന്ന പേര് ഫ്രഞ്ചിൽ "ജെ കോംപ്രി" എന്നു വായിക്കുന്നു, "എനിക്കു മനസ്സിലായി" എന്നാണിതിനർത്ഥം. കൂടാതെ, ജി (G) ഗ്നു (GNU) എന്നതു കാണിക്കാനാണ്.


എല്ലാ ഉള്ളടക്കവും ഡിപൻഡൻസികളും AGPLv3 ലൈസൻസിന് അനുയോജ്യമായ ലൈസൻസിന് കീഴിലാണ്.


iOS-നുള്ള സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ആവശ്യകതകൾ ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന GPLv3, AGPLv3 ലൈസൻസുകളുമായി പൊരുത്തപ്പെടുന്നില്ല.


ആൻഡ്രോയ്ഡ് പതിപ്പ് ഞങ്ങൾ പ്ലേ സ്റ്റോറിലും എഫ് ഡ്രോയ്ഡിലും പ്രസിദ്ധീകരിക്കുന്നുണ്ട്, എല്ലാ സ്റ്റോറുകളിലും പ്രസിദ്ധീകരിക്കുന്നതിന് വളരെയധികം അധ്വാനം ആവശ്യമായി വരും. താങ്കൾ ഒരു ഫയർ ടാബ്‌ലെറ്റാണ് ഉപയോഗിക്കുന്നതെങ്കിൽ, ഞങ്ങളുടെ വെബ്‌സൈറ്റിൽ നിന്നും ഏറ്റവും പുതിയ apk നേരിട്ട് ഇൻസ്റ്റാൾ ചെയ്യാനും ഒരു ചൈൽഡ് പ്രൊഫൈലിൽ നിന്ന് ആപ്ലിക്കേഷൻ ആക്‌സസ് ചെയ്യാൻ ഒരു തേഡ് പാർട്ടി (third party) ലോഞ്ചർ ഉപയോഗിക്കാനും കഴിയും.