സ്കൂളുകൾ

ക്ലാസ്റൂമിനകത്തും പുറത്തും ചെയ്യാവുന്ന പരിശീലന പ്രവർത്തനങ്ങൾ അടങ്ങിയ ഒരു ഇ-ലേണിങ് ടൂളാണ് ജികോംപ്രി. ഗ്നു ജനറൽ പബ്ലിക് ലൈസൻസിനു കീഴിൽ പ്രകാശനം ചെയ്തിട്ടുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയർ ആണിത്. ഇതിനെ വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിപ്പിക്കാം (ഗ്നു/ലിനക്സ്, വിൻഡോസ്, ആൻഡ്രോയ്ഡ്, മാക്ഒയെസ്), മാത്രമല്ല കുറഞ്ഞ പവറുള്ള കംപ്യൂട്ടറുകളിലും ഇതിനെ പ്രവർത്തിപ്പിക്കാൻ കഴിയും.

ലോകമെമ്പാടുമുള്ള സ്കൂളുകളിൽ ഇരുപതു വർഷത്തിലേറെയായി ജികോംപ്രിയുടെ സാന്നിദ്ധ്യമുണ്ട് കൂടാതെ താഴെകൊടുത്തിരിക്കുന്ന പ്രധാന പഠന മേഖലകൾ ഉൾക്കൊള്ളുന്ന 150-ൽ അധികം പ്രവർത്തനങ്ങൾ ഇതു മുന്നോട്ടുവെയ്ക്കുന്നു:

  • കംപ്യൂട്ടർ എങ്ങനെ ഉപയോഗിക്കാമെന്നു പഠിക്കൽ
  • അക്ഷരങ്ങളും വാക്കുകളും പഠിക്കാനുള്ള പ്രവർത്തനങ്ങളിലൂടെ വായന പരിശീലിക്കൽ
  • എണ്ണൽ, കണക്കുകൂട്ടൽ, അളവുകൾ, പസിലുകൾ എന്നിവ പരിശീലിച്ച് ഗണിതത്തിൽ പ്രാവീണ്യം നേടൽ
  • യുക്തി, കല, സംഗീതം എന്നിവയിലൂടെ ഈ ലോകത്തെ അറിയൽ
  • പരീക്ഷണം, ചരിത്രം, ഭൂമിശാസ്ത്രം എന്നിവയിലൂടെ സയൻസിന്റെയും ഹ്യുമാനിറ്റീസിന്റെയും പര്യവേക്ഷണം
  • ബോർഡ് ഗെയിമുകളിലൂടെ തന്ത്രപരമായി ചിന്തിക്കാനുള്ള കഴിവ് വികസിപ്പിക്കൽ

ജികോംപ്രിയ്ക്ക് ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല, ഇത് ഒരു ഡാറ്റയും ശേഖരിക്കുന്നില്ല എന്നീ കാരണങ്ങളാൽ യൂറോപ്പിന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ ഇതു കർശനമായി പാലിക്കുന്നു.


ഓരോ കുട്ടിയുടെയും കഴിവിനനുസരിച്ച് പ്രവർത്തനങ്ങളുടെ കാഠിന്യം തിരഞ്ഞെടുക്കാൻ ജികോംപ്രി 1.0 അധ്യാപകരെ അനുവദിക്കുന്നു. ഉദാഹരണത്തിന്, സംഖ്യകൾ പരിശീലിക്കാനുള്ള ഒരു പ്രവർത്തനത്തിൽ, കാഠിന്യമുള്ള വലിയ സംഖ്യകൾ ഉയർന്ന തലത്തിലേക്കെന്ന തരത്തിൽ കുട്ടികൾ ഏതു സംഖ്യകളിലൂടെയാണ് പഠിക്കേണ്ടതെന്ന് നിങ്ങൾക്കു തിരഞ്ഞെടുക്കാൻ കഴിയും. അല്ലെങ്കിൽ ചിത്രങ്ങൾ കാലക്രമേണ അടുക്കേണ്ട പ്രവർത്തനത്തിൽ, ഈ പ്രവർത്തനത്തെ സംഖ്യകൾ മാത്രം വായിക്കാൻ കഴിയുന്ന കുട്ടികൾക്ക് എളുപ്പമുള്ളതോ സംഖ്യകളും വാക്കുകളും വായിക്കാൻ കഴിയുന്ന കുട്ടികൾക്ക് കാഠിന്യമുള്ളതോ ആക്കുവാൻ നിങ്ങൾക്കു സാധിക്കും.

dataset selection

ഗണിതം, ഭാഷ, ശാസ്ത്രം, ഹ്യുമാനിറ്റീസ് എന്നിവയൊക്കെ പരിശീലിക്കാനുള്ള പ്രത്യേക പ്രവർത്തനങ്ങൾ വിദ്യാർഥികൾക്കു നല്കാൻ ഈ ഫങ്ഷണാലിറ്റി നിങ്ങളെ അനുവദിക്കുന്നു. തന്ത്രപരമായ ഗെയിമുകളിലൂടെ പ്രശ്നപരിഹാര ശേഷിയെ പരിശീലിപ്പിക്കുവാനും അവർക്കു സാധിക്കും.


ദൃഢമായ ഒരു പെഡഗോജിക്കൽ പശ്ചാത്തലം പ്രദാനം ചെയ്യുന്നതിനായി, ഫ്രഞ്ച് അധ്യാപകർ ക്ലാസിലെന്തു പഠിപ്പിക്കണമെന്നു നിർവചിക്കുന്ന ഫ്രഞ്ച് പ്രാഥമിക വിദ്യാലയ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയാണ് ജികോംപ്രി പ്രവർത്തനങ്ങളുടെ ലെവലുകൾ തയ്യാറാക്കിയിരിക്കുന്നത്.